ഒളിംപിക്സ് ഹോക്കി; ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമിയിൽ, ഷൂട്ടൗട്ടിൽ രക്ഷകനായത് പി ആർ ശ്രീജേഷ്

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനമാണ്‌ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നിശ്ചിത സമയത്ത്‌ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയായതിനെ തുടർന്നാണ്‌ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌.

ALSO READ: വയനാട് ഉരുൾപൊട്ടൽ; തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരമായിരുന്നു ഇത്. അമിത്‌ രോഹിദാസ്‌ ചുവപ്പ്‌ കാർഡ്‌ കിട്ടി പുറത്തായെങ്കിലും 22-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കോർണറിലൂെടെ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങ്‌ ഇന്ത്യയ്‌ക്ക്‌ ലീഡ്‌ നൽകി. 27-ാം മിനുട്ടിൽ ബ്രിട്ടൻ തിരിച്ചടിക്കുകയും ചെയ്തു. തുടർന്ന്‌ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിക്കാത്തത്തോടെയാണ്‌ മത്സരം സമനിലയിലേക്ക്‌ നീങ്ങിയത്‌.

ALSO READ: വിലങ്ങാട്; ‘ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസം തീരുമാനിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News