ഇന്ത്യക്ക് പ്രതീക്ഷയായി 117 പേർ; കായികമേളകളുടെ ഉത്സവത്തിന് ഇന്ന് പാരിസിൽ തിരിതെളിയും

Paris Olympics-2024

കായികമേളകളുടെ രാജാവായ ഒളിംപിക്സിന് ഇന്ന് പാരിസിൽ തിരി തെളിയും. ഒളിമ്പിക്സിന്റെ 33-ാം പതിപ്പിനാണ് ഇന്ന് തുടക്കമാവുക. 16 ദിവസം നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിൽ 206 രാജ്യങ്ങളിലെ 10,500 കായികതാരണങ്ങളാണ് അണിനിരക്കുക. ഇന്ത്യയിൽ നിന്ന് വിവിധയിനങ്ങളിലായി 117 പേരാണ് പങ്കെടുക്കാനെത്തിയത്.

Also Read: ‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിന്റെ ഉദ്‌ഘാടനം തുറന്ന വേദിയിൽ നടക്കുന്ന മത്സരമെന്ന പ്രത്യേകതയും പാരിസ് ഒളിംപിക്സിനുണ്ട്. സെൻ നദിയിലൂടെ കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും അതിനൊടുവിൽ ഈഫൽ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്‌ഘാടനപരിപാടികളുമായാണ് തുടക്കം. ഫ്രാൻസിന്റെ കലാ – സാംസ്‌കാരിക പരിപാടികളും ഉദ്‌ഘാടനത്തിലുണ്ടാകും.

Also Read: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ഹരിത സാവിത്രിക്കും കൽപ്പറ്റ നാരായണനും പുരസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News