പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരം: 10 മീറ്റർ എയർ റൈഫിളിൽ സ്വർണവും വെങ്കലവും നേടി

PARIS

പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ. പത്ത് മീറ്റർ എയർ റൈഫിളിൽ ഇന്ത്യ സ്വർണവും വെങ്കലവും സ്വന്തമാക്കി. അവനി ലെഖാരയ്ക്കാണ് സ്വർണം. മോനാ അഗർവാൾ വെങ്കലവും നേടി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് പാരീസ് പാരാലിമ്പിക്‌സ്‌ എയർ റൈഫിളിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്.

ALSO READ : ‘വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമ; സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് മാതൃക’: മുഖ്യമന്ത്രി

പാരീസ് ഒളിമ്പിക്സിൽ മനു ഭാക്കർ ഷൂട്ടിങ്ങിൽ സ്വർണ മെഡൽ നേടിയതിന് പിന്നാലെയാണ് ഇപ്പോൾ പാരാലിമ്പിക്‌സിലും ഇന്ത്യയുടെ ഈ നേട്ടം. ഇന്നത്തെ മെഡൽ നേട്ടത്തോടെ പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മൂന്ന് മെഡലുകൾ നേടുന്ന ആദ്യ വനിതാ പാരാ അത്‌ലറ്റായി മാറിയിരിക്കുകയാണ് അവനി.

ALSO READ: ജപ്പാനിൽ ആഞ്ഞടിച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്: നാല് മരണം

പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ അത്‌ലറ്റും അവനിയാണ്. ടോക്കിയോയിൽ നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് 1 ഇനത്തിൽ സ്വർണ മെഡലും വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ എസ്എച്ച്1 വെങ്കലവും 22കാരി നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News