പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി മൊഹാലിയിലെ ഫോർടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാളെ രാവിലെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മദേശമായ ബാദലിൽ എത്തിക്കും. മകനും പാർട്ടി പ്രസിഡന്റുമായ സുഖ്ബീർ സിംഗ് ബാദലിന്റെ പേഴ്‌സണൽ അസിസ്റ്റന്റാണ് മരണവിവരം പങ്കുവെച്ചത്. അഞ്ച് തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ. 1995 മുതൽ 2008 വരെ ശിരോമണി അകാലി ദൾ പ്രസിഡന്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News