കൊടുങ്കാറ്റിൽ തെന്നിമാറി വിമാനം; വീഡിയോ വൈറൽ

അര്‍ജന്‍റീനക്കാര്‍ ഏറ്റവും ഭയപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശത്ത് അതിശക്തമായ കൊടുങ്കാറ്റാണ് ശനിയാഴ്ച വീശിയടിച്ചത്. പതിനാല് പേരുടെ ജീവൻ കൊടുങ്കാറ്റില്‍ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ ബ്യൂണസ് അയേഴ്സിനടുത്തുള്ള എയ്റോപാർക്ക് ജോർജ് ന്യൂബെറി വിമാനത്താവളത്തിൽ നിര്‍ത്തിയിട്ടിരുന്ന ബോയിംഗ് 737 വിമാനം തെന്നിനീങ്ങുകയുണ്ടായി. ഇതിന്റെ വീഡിയോകള്‍ സോഷ്യമീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ALSO READ: മണ്ഡലപൂജ; ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി പൊലീസ്

കൊടുങ്കാറ്റിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധിയിടങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടമായി. ഞായറാഴ്ച പുലർച്ചെയോടെ ഉറുഗ്വേയിൽ പ്രവേശിച്ച കൊടുങ്കാറ്റ് മരങ്ങൾ കടപുഴക്കി. നിരവധി വീടുകള്‍ തകര്‍ത്തു. ഉറുഗ്വേയിലും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ALSO READ: തമിഴ്‌നാട് പ്രളയം; തൂത്തുക്കുടിയില്‍ കുടുങ്ങിയ 500 റെയില്‍യാത്രികരില്‍ 100 പേരെ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here