പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; കാറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങൾ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് പെട്രോൾ ഇങ്ങിനെ എത്തിയ പൊലീസ്സ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു, അവർ എത്തിയാണ് കാറിലെ തീയണച്ചത്.

Also Read: ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ച സംഭവം; സുപ്രീം കോടതിയുടേത് നിർണായക ഇടപെടൽ: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News