ലോക്സഭ സമ്മേളിച്ചത് വെറും 45 മണിക്കൂർ മാത്രം

മാർച്ച് 13-ന് ആരംഭിച്ച രണ്ടാം ഘട്ട ബജറ്റ് ചർച്ചകൾക്ക് ശേഷം പാർലമെൻ്റ് പിരിഞ്ഞു. സുപ്രധാനമായ നടപടികളൊന്നും പൂർത്തിയാക്കാതെയാണ് പാർലമൻറിന്റെ ബജറ്റ് സമ്മേളനം പിരിഞ്ഞത്. ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ ഭരണ-പ്രതിപക്ഷ ബഹളങ്ങളെ തുടർന്ന് ഒരു ദിവസം പോലും സഭ സമാധാനപരമായി നടന്നിരുന്നില്ല.

പാർലമെന്‍റ്​ നടപടികൾ തുടർച്ചയായി മുടങ്ങിയതുമൂലം നാലാഴ്ചക്കിടയിൽ ലോക്സഭ സമ്മേളിച്ചത്​ 45 മണിക്കൂർ മാത്രമാണ്. 137 മണിക്കൂർ ലോക്സഭ ചേരാനായിരുന്നു നിശ്ചയിച്ചരുന്നത്. 130 മണിക്കൂർ ചേരാനിരുന്ന രാജ്യസഭ കൂടിയത് വെറും​ 31 മണിക്കൂറുകൾ  മാത്രം. ലോക്സഭയിൽ 8 ബില്ലുകൾ അവതരിപ്പിച്ചു. അതിൽ ആറെണ്ണം പാർലമെൻ്റ് പാസാക്കി. അതേസമയം, നാലാഴ്ചക്കിടയിൽ 29 ചോദ്യങ്ങൾക്ക്​ മാത്രമാണ്​ ബഹളങ്ങൾക്കിടയിൽ മന്ത്രിമാർ മറുപടി പറഞ്ഞത്​.

അദാനി വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രിതിപക്ഷം ബഹളം വച്ചതെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഭരണപക്ഷം ബഹളമുണ്ടാക്കിയത്. അദാനി വിഷയം സംയുക്ത പാർലമൻററി സമിതി അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിൻറെ ആവശ്യം.

രാഹുൽ ഗാന്ധി ഇംഗ്ലണ്ടിൽ വച്ച് നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു ഭരണപക്ഷത്തിൻറെ ബഹളം. രാഹുൽ മാപ്പ് പറയണം എന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷ ബഹളത്തെ തുടർന്ന് സഭ സ്ഥംഭിക്കുക എന്ന അപൂർവ സാഹചര്യമാണ് ലോക്സഭയിലും രാജ്യസഭയിലും ഉണ്ടായത്.

50 ലക്ഷം കോടി രൂപയുടെ ബജറ്റ്​ സർക്കാർ പാസാക്കിയത്​ വെറും 12 മിനിറ്റുകൊണ്ടാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമെന്‍റ്​ നടത്താൻ താൽപര്യമില്ലാതെ നടപടികൾ തടസപ്പെടുത്തുകയാണ്​ പ്രതിപക്ഷമെന്ന്​ ഭരണപക്ഷം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News