അദാനി ഓഹരി തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശം എന്നിവയുടെ പേരില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ‘വി വാണ്ട് ജെപിസി’ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തി. അതെ സമയം രാഹുല്‍ഗാന്ധി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടു ഭരണപക്ഷവും പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോകസഭ 6 മണി വരെയും രാജ്യസഭ നാളത്തേക്കും പിരിഞ്ഞു.
സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ നിര്‍ണായക ബില്ലുകളും വ്യാഴാഴ്ച പാസാക്കി. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാല്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം വെട്ടിച്ചുരുക്കിയെക്കുമെന്നാണ് സൂചനകള്‍. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് വളപ്പില്‍ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here