പാര്‍ലമെന്റ് ആക്രമണം പുന:സൃഷ്ടിച്ച് അന്വേഷണ സംഘം

പാര്‍ലമെന്റ് ആക്രമണം പുന:സൃഷ്ടിച്ച് അന്വേഷണ സംഘം. സി ആര്‍ പി എഫ് തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാര്‍ലമെന്റിന് അകത്തും പുറത്തും ആക്രമണം പുന:സൃഷ്ടിച്ചത്. അതേ സമയം പ്രതികളുടെ പണമിടപാടുകളിലടക്കം വിശദമായ അന്വേഷണം പൊലീസ് തുടരുകയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച സിആര്‍പിഎഫ് തലവന്‍ അനില്‍ ദയാല്‍ സിങ് അധ്യക്ഷനായ അന്വേഷണ സമിതിയാണ് പാര്‍ലമെന്റിലെ ആക്രമണം പുനഃസൃഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായിട്ടാണ്പാര്‍ലമെന്റിനകത്തെയും പുറത്തെയും തെളിവെടുപ്പ് നടത്തിയത്. കേസില്‍ ഇതുവരെ അറസ്റ്റിലായ ആരെയും സംഭവം പുനഃസൃഷ്ടിക്കാന്‍ കൊണ്ടുപോയില്ല. സുരക്ഷാ ഉപകരണങ്ങള്‍ വിലയിരുത്തുകയും , എന്തൊക്കെ വീഴ്ചകളാണ് സംഭവിച്ചത്, എവിടെയൊക്കെ സുരക്ഷാവീഴ്ചയുണ്ടായി എന്നും പരിശോധിച്ചു.

Also Read: കേരളത്തിൽ കൺസ്യൂമർഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ തുറക്കും

ഡിസംബര്‍ 13ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. സസ്‌പെന്‍ഷനിലായ എട്ട് ഉദ്യോഗസ്ഥരെ പുനഃസൃഷ്ടിക്കലിന്റെ ഭാഗമാക്കിയില്ല, ഇവരെ ഉടന്‍ തന്നെ ചോദ്യംചെയ്യും. സുരക്ഷാ വീഴ്ചയിലെ കാരണങ്ങള്‍ അന്വേഷിക്കുക, പഴുതുകള്‍ തിരിച്ചറിയുക, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, സുരക്ഷ കൂട്ടാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക. അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കുക. ഇവയാണ് അന്വേഷണ കമ്മിറ്റിയുടെ ലക്ഷ്യം. അതേ സമയം ആക്രമണത്തില്‍ പ്രതികളുടെ ഡിജിറ്റല്‍ പണമടപാടുകളില്‍ പൊലീസിന്റെ വിപുലമായ അന്വേഷണം തുടരുന്നു. പണമിടപാട് ആപ്പുകളായ ഗൂഗിള്‍ പേ, പേ-ടിഎം, ഫോണ്‍ പേ എന്നിവയില്‍നിന്നെല്ലാം ദില്ലി പൊലീസ് വിവരങ്ങള്‍ തേടി. നിര്‍ണായക സാങ്കേതിക തെളിവായ വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഇന്നലെ സ്‌പെഷല്‍ സെല്‍ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം മെറ്റയ്ക്ക് കത്തയച്ചിരുന്നു. 50 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration