മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച അനുവദിച്ചില്ല; എട്ടാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധം

മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ തുടര്‍ച്ചയായ 8ാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. ലോക്സഭയില്‍ അടിയന്തര പ്രമേയനോട്ടിസില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേ സമയം രാജ്യ സഭയില്‍ ഹ്രസ്വ ചര്‍ച്ച നടത്തി തടിയൂരാനുള്ള ഭരണപക്ഷ നീക്കത്തോട് പ്രതിപക്ഷം വഴങ്ങിയില്ല.

Also Read: ‘നാട്ടുകാർ ഇളകി, അഭിനയിക്കണ്ട എന്ന് പറഞ്ഞു, അമ്മൂമ്മ വെട്ടുകത്തി എടുത്തുവന്ന് ചുണയുള്ളവർ വാടാ എന്ന് പറഞ്ഞു’: മനസ്സ് തുറന്ന് മുകേഷ്

സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം അംഗീകരിച്ച സാഹചര്യത്തില്‍ നോട്ടീസിന്മേല്‍ എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നത്. അവിശ്വാസ പ്രമേയ നോട്ടീസിലെ ചര്‍ച്ചയ്ക്ക് മുന്നേ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം നിലപാട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ചര്‍ച്ചകള്‍ പോലും ഇല്ലാതെ ബില്ലികള്‍ പാസാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലോക്സഭയില്‍ സിനിമാറ്റോഗ്രാഫി ഭേദഗതി ബില്ലാണ് അത്തരത്തില്‍ പാസാക്കിയത്.

രാജ്യസഭയിലും ശക്തമയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷം അവശ്യപ്പെടുന്നത് ചട്ടം 267 പ്രകാരം വിശദമായ ചര്‍ച്ചായാണ്. എന്നാല്‍ ഭരണപക്ഷം 176 പ്രകാരം ഹ്രസ്വ ചര്‍ച്ച നടത്തി വിഷയത്തില്‍ നിന്നും തടുയൂരാനുള്ള ശ്രമത്തിലാണ്.

Also Read: ഭര്‍ത്താവിന് പണികിട്ടിയതുകൊണ്ട് പിറന്നാള്‍ ദാ ഇങ്ങനെ ആഘോഷിക്കൂ: സുപ്രിയയ്ക്ക് രസകരമായ ആശംസയുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

മണിപ്പൂര് കലാപത്തില്‍ ചര്‍ച്ചയില്ലാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ 8ാം ദിവസമാണ് സഭ സ്തംഭിക്കുന്നത്. എന്തായാലും മൂന്നു മാസത്തോളമാകുന്ന കലാപം ചര്‍ച്ച ചെയ്യാതെ മറ്റ് നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം. അതേ സമയം പ്രതിഷേധത്തില്‍ ക്ഷുഭിതനായ രാജ്യസഭ അധ്യക്ഷന്‍ അംഗങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News