അദാനി വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ട് തവണയാണ് ഇരുസഭകളും നിര്‍ത്തിവച്ചത്. രാജ്യസഭയില്‍ ഭരണപക്ഷം സോണിയാഗാന്ധിക്കെതിരെ സോറോസ് വിഷയം ഉയര്‍ത്തിയതോടെ ഭരണ-പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. അദാനിയുടെയും മോദിയുടെയും മുഖംമൂടി അണിഞ്ഞ് ഇന്ത്യാ സഖ്യം പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം തീര്‍ത്തു.
മോദി- അദാനി ബാന്ധവം ഉയര്‍ത്തി പ്രതീകാത്മകമായി ഇരുവരുടെയും മുഖം മൂടി അണിഞ്ഞായിരുന്നു പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. പാര്‍ലമെന്റ് കവാടത്തില്‍ ഇന്നും പ്രതിപക്ഷ എംപിമാര്‍ അദാനി വിഷയത്തില്‍ പ്രതിഷേധിച്ചു.
ALSO READ; ഭൂരിപക്ഷത്തിന്റെ ഹിതം അനുസരിച്ച് രാജ്യം ഭരിക്കപ്പെടണം; വിദ്വേഷ പ്രസംഗവുമായി അലഹാബാദ് ഹൈക്കോടതി ജഡ്ജി
ലോക്‌സഭയ്ക്കുളളിലും പ്രതിഷേധം തുടര്‍ന്നതോടെ സഭ രണ്ട് തവണ നിര്‍ത്തിവച്ചു. സഭ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയത്. ലോക്‌സഭയില്‍ ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാവാതെ പിരിയുകയായിരുന്നു. രാജ്യസഭയിലാകട്ടെ സോണിയാഗാന്ധിക്കെതിരെ ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് വിഷയം ബിജെപി അംഗങ്ങള്‍ ആയുധമാക്കിയതോടെ പ്രതിഷേധം ശക്തമായി. സോണിയാഗാന്ധിക്ക് ഫൗണ്ടേഷനുമായുളള ബന്ധം ഗൗരവമുളളതും ആശങ്കപ്പെടുത്തുന്നതുമാണെന്നായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന.
ഇതോടെ അദാനി വിഷയവുമായി പ്രതിപക്ഷ എംപിമാരും രംഗത്തെത്തി. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ വാക്‌പോര് രൂക്ഷമാകുകയും രാജ്യസഭയും രണ്ട് തവണ നിര്‍ത്തിവച്ചു. കഴിഞ്ഞയാഴ്ചയും അദാനി, മണിപ്പുര്‍, സംഭല്‍ വിഷയങ്ങളിലായി ഇരുസഭകളും പല ദിവസങ്ങളിലും പിരിഞ്ഞുരുന്നു.
കൈരളി ന്യൂസ് ദില്ലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here