പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മണിപ്പൂർ കലാപവും, ഏക സിവിൽകോഡും അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ബിജെപിയെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷ നീക്കം.
ALSO READ: ബ്രിജ് ഭൂഷന്റെ സ്ഥിരം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മണിപ്പൂര്‍ വിഷയത്തിലും ഏക സിവില്‍ കോഡിലും പ്രതിപക്ഷം സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമങ്ങളുടെ വാർത്തകൾ ഉയർത്തിക്കാട്ടിയും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ നീക്കം. സംഭവത്തിൽ ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലാത്തതും പ്രതിപക്ഷം ആയുധമാക്കിയേക്കും. ഏക സിവിൽകോഡ് വിഷയത്തിലും ബിജെപിയെ ഉത്തരംമുട്ടിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങള്‍ പാര്‍ലമെന്റിലുന്നയിക്കാനാണ് ബിജെപി തീരുമാനം. വിലക്കയറ്റം, ദില്ലി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here