പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം, സുരക്ഷ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കണം എന്നീ ആവശ്യങ്ങൾ പ്രതിപക്ഷം ആവർത്തിക്കും. സസ്പെൻഷനിലുള്ള 141 എംപിമാർ പാർലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധിക്കുക. കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ എംപിമാരെ ഇന്നും സസ്പെൻഡ് ചെയ്യും.

Also Read: ലോക്സഭാ സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ മുന്നണി

ഇന്ത്യ മുന്നണി നേതാക്കൾ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ രീതികൾ തീരുമാനിക്കും. ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കാനുള്ളതാണ് ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും.

Also Read: പാര്‍ലമെന്റ് ആക്രമണത്തിന് വഴിയൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപി

ഇതുവരെ 92 ഓളം അംഗങ്ങളെയാണ് ഇരു സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്. സഭയ്ക്കകത്തും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ലോകസഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർടുകൾ ഉയർത്തി പ്രതിഷേധിച്ചു.. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും പലവട്ടം നിർത്തിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News