പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി, മണിപ്പൂര്‍ കലാപത്തില്‍ മൂന്നാം ദിനവും പ്രക്ഷുബ്ദമായി പാര്‍ലമെന്റ്

മണിപ്പൂര്‍ കലാപത്തില്‍ മൂന്നാം ദിനവും പ്രക്ഷുബ്ദമായി പാര്‍ലമെന്റ്. ചര്‍ച്ച അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ മുന്നണി ഇന്ത്യ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടത്തി.

മണിപ്പൂര്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണം, പ്രധാമനന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണം എന്നീ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുയാണ് പ്രതിപക്ഷ മുന്നണി ഇന്ത്യ. പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ ബാനറില്‍ പാര്‍ലമെന്റിന് പുറത്ത് ഇന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം സംഘടിപ്പിച്ചത്. അതേ സമയം പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തി ബിജെപി എംപിമാരും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. സഭ നടപടികള്‍ ആരംഭിച്ചപ്പോഴും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ മുന്നണി ഉയര്‍ത്തിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.

Also Read: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കേക്ക് നിര്‍മാണം; വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം ചര്‍ച്ചയ്ക്ക് സമയം അനുവദിക്കാമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞെങ്കിലും സഭാ നടപടികള്‍ നിര്‍ത്തി വെച്ചു ചര്‍ച്ച വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. രാജ്യസഭയിലും ശക്തമായ പ്രതിഷേധം തന്നെയാണ് അരങ്ങേറിയത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി എംപി സജ്ഞയ് സിംഗിനെ രാജ്യസഭ അധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഐ സമ്മേളന കാലയളവ് മുഴുവനാണ് സസ്‌പെന്‍ഷന്‍. ഇതോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തമാകും.ലോകസഭ നാളത്തേക്ക് പിരിഞ്ഞു.

Also Read: ആം ആദ്മി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here