പാർലമെന്റ് ആക്രമണം; പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

പാർലമെന്റ് ആക്രമണത്തിൽ കസ്റ്റഡിയിലുള്ള 6 പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളുമായി ഇന്ന് പാർലമെന്റിൽ പോലീസ് തെളിവെടുപ്പ് നടത്തിയേക്കും. ആക്രമണം പുന:സൃഷ്ടിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സാഗർ ശർമ്മ, മനോരഞ്ജൻ, ലളിത് ഝാ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തുക. കേസിൽ കസ്റ്റഡിയിലുള്ള കൈലാഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച മെബൈൽ ഫോണിന്റെ ഭാഗങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേ സമയം സംഭവം നിസാരവത്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

Also Read; കിഴക്കിന്റെ വെനീസ് മുഖം മാറും; ആലപ്പുഴയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News