പാർലമെൻറിൽ നടന്ന സുരക്ഷാ വീഴ്ച സംഭവം ആസൂത്രിത ആക്രമണമെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതികള്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം.
Also Read: കടമെടുപ്പ് പരിധി നിശ്ചയിക്കേണ്ടത് കേന്ദ്രമല്ല; നിയമപോരാട്ടവുമായി സംസ്ഥാന സർക്കാർ
പാര്‍ലമെന്റ് അതിക്രമത്തില്‍ യുഎപിഎ പ്രകാരം അറസ്റ്റിലായ സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം വര്‍മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ദില്ലി പട്യാല കോടതി ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കേസന്വേഷിക്കുന്ന പ്രത്യേക സംഘം ആവശ്യപ്പെട്ടത്. ആസൂത്രിതമായ ആക്രമണമെന്ന് നടന്നതെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറയുന്നു. പ്രതികള്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഇവരുടെ സാമ്പത്തിക സ്രോതസ്സും കണ്ടെത്തേണ്ടതുണ്ട്.
Also Read: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍; പ്രതിഷേധം ശക്തം
പ്രതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവാളിയാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പോസ്റ്റുകളും ഭാഷയും സാധാരണക്കാര്‍ എഴുതുന്നതുപോലെയല്ലെന്നും മറ്റ് രാജ്യങ്ങളുമായും തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. അതിനാല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. ദില്ലി പോലീസിന്റെ പ്രത്യേക സെല്ലിന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് ഹാജരായത്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് സുരക്ഷാ വീഴ്ച അന്വേഷിക്കുന്നത്. അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും ഏഴ് അസിസ്റ്റന്റ് കമ്മീഷണര്‍മാരും അടങ്ങുന്നതാണ് സംഘം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here