പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; രാമക്ഷേത്ര നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും ചര്‍ച്ച ചെയ്യും

പാര്‍ലമെന്റില്‍ ഇന്ന് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച്ച വരെ നിശ്ചയിച്ചിരുന്ന ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.

ALSO READ:ആര്‍എസ്എസ് നേതാവ് കെ സി കണ്ണന്‍ പ്രതിയായ കോടികളുടെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജ്ജിതം

രാമക്ഷേത്ര നിര്‍മ്മാണം വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാണെങ്കിലും ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കം. യുപിഎ ഭരണകാലത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവള പത്രമിറക്കി കോണ്‍ഗ്രസിനെതിരെ ഭരണപക്ഷം കടന്നാക്രമണം നടത്തിയിരുന്നു. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളുമൊക്കെ സ്വീകരിച്ച നിലപാടുകളും സഭയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. അതുകൊണ്ട് തന്നെ ഭരണ – പ്രതിപക്ഷ വാക്‌പോരിന് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചേക്കാമെന്നാണ് സൂചന.

ALSO READ:നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News