പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച; അഞ്ചാം പ്രതി പിടിയില്‍

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയിൽ അഞ്ചാം പ്രതി പിടിയില്‍. ഗുരുഗ്രാമില്‍ വെച്ചാണ് ഇയാള്‍ പിടിലായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആരാം പ്രതിയെ തിരിച്ചറിഞ്ഞുവെന്നും അയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നിലവില്‍ പാര്‍ലമെന്റിലേക്ക് സന്ദര്‍ശക പാസ് അനുവദിക്കില്ല. സുരക്ഷാപ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. എംപിമാര്‍ക്കും എംഎല്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം പ്രവേശനം ഏര്‍പ്പെടുത്തി.

Also Read : നായയായി മാറിയ യുവാവും യഥാർത്ഥ നായയും തമ്മിൽ കണ്ടുമുട്ടി, എന്തും സംഭവിക്കാം; വൈറലായി വീഡിയോ

ശൂന്യവേള ആരംഭിക്കാനിരിക്കെ പ്രതികളിൽ രണ്ട് പേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്തടിക്കുകയായിരുന്നു.   ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് ഇവർ പാർലമെന്റിലെ സന്ദർശക ഗാലറിയിൽ എത്തിയത്.

പ്രതികളിൽ ഒരാളുടെ കൈയ്യിൽ നിന്നാണ് ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കളര്‍ സ്പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തില്‍ നേരത്തെ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

Also Read : ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം

ലോക്സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News