പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അയവില്ലാത്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. രണ്ടുമണിക്ക് പുനരാരംഭിച്ച ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാര്‍ രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനം സഭാ അധ്യക്ഷനു നേരെ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. രാജ്യസഭയില്‍ അദാനി വിഷയമുയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതേസമയം രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി OBC എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി.

രണ്ടുമണിവരെ നിര്‍ത്തിവെച്ചിരുന്ന പാര്‍ലമെന്റിന്റെ ഇരു സഭകളും വീണ്ടും പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധത്തിന് അയവില്ലായിരുന്നു. ഇതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെയും ലോക്‌സഭ നടപടികള്‍ ആരംഭിച്ച ഉടന്‍തന്നെ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനം സഭാധ്യക്ഷനു നേരെ കീറി എറിഞ്ഞായിരുന്നു ഇത്തവണ പ്രതിപക്ഷ പ്രതിഷേധം.രാജ്യസഭയിലും സമാന അന്തരീക്ഷമായിരുന്നു.സഭ ആരംഭിച്ച ഉടന്‍തന്നെ അദാനി വിഷുമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

രണ്ടാംഘട്ട ബജറ്റ് സമ്മേളന കാലയളവില്‍ ഇതുവരെയും ഇരു സഭകള്‍ക്കും ദീര്‍ഘനേരം സമ്മേളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റിനുള്ളിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ വച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒബിസി എംപിമാര്‍ വിജയ് ചൗക്കില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അദാനി വിഷയമുയര്‍ത്തി ഭരണപക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ കൂട്ടായ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here