പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം: ഇരു സഭകളും പിരിഞ്ഞു

അദാനി-രാഹുൽ ഗാന്ധി വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം. ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ‘വി വാണ്ട് ജെപിസി’ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തി.

അദാനി ഓഹരി തട്ടിപ്പ്,കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശം, എന്നിവയിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധത്തിന് അയവില്ല.സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ‘വി വാണ്ട്‌ ജെപിസി’ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷവും, രാഹുൽഗാന്ധി മാപ്പു പറയണമെന്ന മുദ്രാവാക്യവുമായി ഭരണപക്ഷവും രംഗത്ത് എത്തി. തുടർന്ന് ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു . നരേന്ദ്ര മോദിയും അമിത്ഷായും ചർച്ചകളെ ഭയക്കുന്നു എന്നും വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് എന്നു സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു.

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം എന്ന ആവശ്യത്തിൽ വിട്ട് വീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.രാഹുൽ ഗാന്ധിയുടെ വസതിയിൽ ദില്ലി പൊലീസെത്തിയതുമായി ബന്ധപ്പെട്ടും പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധമുയർത്തുകയുണ്ടായി. പാർലമൻറ് ആരംഭിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു സഭയിൽ സ്വീകരിക്കുന്ന നടപടികൾ കുറിച്ച് ചർച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News