മണിപ്പൂര്‍ വിഷയത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ദമാകും. മണിപ്പൂര്‍ കലാപത്തില്‍ അടിയന്തര ചര്‍ച്ച നടത്തുക , പ്രധാമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തുക എന്നീ ആവശ്യങ്ങളില്‍ പ്രതിപക്ഷ മുന്നണി ഉറച്ചു നില്‍ക്കുകയാണ്. അതെ സമയം കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് നീക്കം.
Also Read: മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ
നോട്ടിസില്‍ 50 എംപിമാര്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.. എന്നാല്‍ മമത ബാനര്‍ജിയുമായി സംസാരിച്ചശേഷം തീരുമാനമെന്ന് തൃണമൂല്‍ എംപിമാര്‍ അറിയിചച്ചിട്ടുണ്ട്. ടിഎംസി സന്നദ്ധമായാല്‍ ഇന്ന് തന്നെ നോട്ടിസ് നല്‍കും. രാജ്യസഭായില്‍ നിന്നും ആം ആദ്മി എംപി സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരവും തുടരൂകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here