പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെൻറ് ശീതകാല സമ്മേളനം സമ്മേളനം ഇന്ന് അവസാനിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിക്കാനുള്ള പ്രമേയം കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ ആണ് പ്രമേയം അവതരിപ്പിക്കുക.

also read: പാര്‍ലമെന്റില്‍ വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; നടപടിയുമായി ലോക്‌സഭാ സ്പീക്കര്‍

ഗോവയിലെ ആദിവാസി സംവരണ ബില്ലും സഭയിൽ ചർച്ച ചെയ്യും.രാജ്യസഭയിൽ ഇന്നലെ അവതരിപ്പിക്കാൻ ഇരുന്ന ഡിസാസ്റ്റർ മാനേജ്മെൻറ് ബില്ല് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.

അതേസമയം പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക് .ലോക്സഭാ സ്പീക്കർ ഓം ബിർളയുടേതാണ് നടപടി. പാർലമെന്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് പ്രതിഷേധ വിലക്കെന്ന് സ്പീക്കർ. സഭയിലെ ഏതെങ്കിലും എംപിമാർ ഒറ്റക്കോ സംഘം ചേർന്നോ പ്രതിഷേധിക്കുന്നതിനും യോഗം ചേരുന്നതിനും വിലക്കുണ്ട്. കഴിഞ്ഞദിവസം ഭരണ പ്രതിപക്ഷ എംപിമാർ പ്രതിഷേധത്തിനിടെ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബി ആർ അംബേദ്കർ പരാമർശത്തിൽ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. മുദ്രാവാക്യ വിളികളുമായി ബിജെപി എംപിമാരും എത്തിയതോടെ രംഗം വഷളാവുകയായിരുന്നു. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും കേന്ദ്രസർക്കാർ ലംഘിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here