ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിയോജിപ്പറിയിച്ച് പാര്‍ലമെന്‍ററി സമിതി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. സിവില്‍ സര്‍വീസിൽ നല്ലൊരുപങ്കും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമാണെന്ന് പാര്‍ലമെന്‍റിന്‍റെ നിയമ, നീതിന്യായ സമിതി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന് നല്ല ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് സമിതി അറിയിച്ചു.
2011നും 2020നും ഇടയില്‍ 10,679 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെട്ടു. ഇതില്‍ 7,010 പേര്‍ എന്‍ജിനിയറിങ്ങോ, മെഡിസിനോ കഴിഞ്ഞവരാണ്. 65.64 ശതമാനം ( 5,880 പേര്‍ )എന്‍ജിനിയറിങ് കഴിഞ്ഞവരാണ്. 55.06 ശതമാനം (1,130 പേര്‍) മെഡിക്കല്‍ പശ്ചാത്തലത്തില്‍ നിന്നും. 70 ശതമാനത്തിലധികം പേരും പ്രെഫഷണല്‍ രംഗത്തുനിന്നുള്ളവരാണ്. ഇത് നല്ല ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും രാജ്യത്തിന് ലഭിക്കാതാകുന്നു വെന്ന് പാര്‍ലമെന്‍ററി സമിതി ചൂണ്ടിക്കാട്ടി.
also read :800 മില്യണ്‍ ഡോളറിലധികം കളക്ഷന്‍; ‘ബാര്‍ബി’ യുഎഇയിൽ 10ന് റിലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here