ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായം 18 വയസ്സാക്കണമെന്ന് ശുപാര്‍ശ

രാജ്യത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായം 18 വയസ്സാക്കണമെന്ന് ശുപാര്‍ശ നൽകി പാര്‍ലമെന്ററി കമ്മിറ്റി. യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ ഏര്‍പ്പെടാന്‍ തുല്യ അവസരങ്ങള്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കുറഞ്ഞത് 25 വയസ്സുണ്ടായിരിക്കണം എന്നാണ് നിലവിലെ നിയമം. നിലവില്‍ രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗമാകാനുള്ള കുറഞ്ഞ പ്രായം 30 വയസ്സാണ്. 18 വയസ്സാണ് ഒരാള്‍ക്ക് വോട്ടറായി രജിസ്റ്റര്‍ ചെയ്യാനുള്ള പ്രായം.

also read: വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടുന്നുണ്ട്, സാധാരണക്കാരെ സംരക്ഷിക്കും; മന്ത്രി ജി ആർ അനിൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള കുറഞ്ഞ പ്രായപരിധി കുറയ്ക്കണമെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു. ആഗോള രീതികള്‍, യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ അവബോധം, യുവാക്കളുടെ പ്രാതിനിധ്യത്തിന്റെ നേട്ടങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി തെളിവുകള്‍ ഈ വീക്ഷണത്തിന് ബലമേകുന്നുവെന്നും കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 18 വയസ്സുള്ളവര്‍ക്ക് ഇതിനാവശ്യമായ പരിചയവും പക്വതയും ഉത്തരവാദിത്തവും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. അതിനാല്‍, വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുള്ള നിലവിലുള്ള ഏറ്റവും കുറഞ്ഞ പ്രായം ഉചിതമാണ്. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗത്വത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെ കമ്മീഷന്‍ അനുകൂലിക്കുന്നില്ല’ എന്നും പാനല്‍ വ്യക്തമാക്കി.

കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ രീതികള്‍ പരിശോധിച്ച ശേഷമാണ് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഈ രാജ്യങ്ങളെ ഉദാഹരണമാക്കിയാല്‍ യുവാക്കള്‍ക്ക് വിശ്വസ്തരും ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ നേതാക്കളാകാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണെന്ന് നിയമ- പേഴ്‌സണണ്‍ കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പറഞ്ഞു.

also read:സിഖ് വിരുദ്ധ കലാപ കേസ്, കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറിനെ കോടതിയിൽ ഹാജരാക്കി

ഭരണഘടനയിലെ ഒരു വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ശക്തമായ കാരണങ്ങളില്ലെങ്കില്‍, അത് മാറ്റമില്ലാതെ തുടരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ‘പാര്‍ലമെന്റ്, സംസ്ഥാന നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് വോട്ടു ചെയ്യുന്നതിനും മത്സരിക്കുന്നതിനുമുള്ള ഏറ്റവും കുറഞ്ഞ പ്രായത്തെ കുറിച്ചുള്ള പ്രശ്‌നം കമ്മീഷന്‍ ഇതിനകം പരിഗണിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News