പാർലമെന്റ് സമ്മേളനം: കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും

Parliament

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയും അടക്കമുള്ള വിഷയങ്ങൾ  പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിക്കും. ഭാരതീയ വായുയാൻ ബില്ലടക്കം ആറ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. വായുയാൻ ബില്ലിൻ്റെ ഹിന്ദി പേരടക്കം ഉയർത്തി പ്രതിപക്ഷ എം.പി മാർ ഇതിനോടകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Also read: കൊല്ലം നഗര ഹൃദയത്തിൽ ‘നൈറ്റ് ലൈഫ്’ ; പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമെന്ന് കൊല്ലം കളക്‌ടർ ദേവിദാസ് എൻ

പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തെ കൂടുതൽ ഉപവിഭാഗങ്ങളാക്കി അവർക്ക് സംവരണം നൽകുന്നത് ശരിവെച്ച സുപ്രീം കോടതി ഉത്തരവ് സഭയിൽ ഉന്നയിച്ചേക്കാം. ചില ദളിത് സംഘടനകൾ ഇക്കാര്യത്തിൽ നിയമ നിർമ്മാണം വേണമെന്ന ആവശ്യമുയർത്തി രംഗത്ത് വന്നിട്ടുണ്ട്.

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പാർലമെൻ്റിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യവും പ്രതിപക്ഷ എംപി മാർ ഇരു സഭകളിലും ഉന്നയിക്കും.

Parliament, Loksabha, Rajyasabha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News