പാർലമെന്ററി സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ്; അവസാന തീയതി ഡിസംബർ 30

Parliamentary Studies

തിരുവനന്തപുരം: കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) ഓൺലൈനായി നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിലേക്ക്‌ അപേക്ഷിക്കാം. അവസാന തീയതി 30. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പിജി ഡിപ്ലോമ കോഴ്സിനപേക്ഷിക്കാനുള്ള തീയതിയും ഡിസംബർ 30 വരെ നീട്ടി. വിവരങ്ങൾക്ക്‌: www.niyamasabha.org, ഫോൺ: 0471 2512662, 2453, 2670, 9496551719.

Also Read: ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

അതേസമയം, കെൽട്രോൺ തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ജേണലിസം ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. പ്രായപരിധിയില്ല. പഠന കാലയളവിൽ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമ പ്രവർത്തനം, വാർത്താഅവതരണം, ആങ്കറിങ്ങ്, പി.ആർ, അഡ്വെർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പഠനകാലയളവിൽ പരിശീലനം ലഭിക്കുക.

തിരുവനന്തപുരം കെൽട്രോൺ സെന്ററിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്. ഡിസംബർ 24 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9544958182, 0471 2325154.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News