പാർലമെന്റ് ആക്രമണത്തിൽ പ്രതികളുമായി ദില്ലി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പാർലമെന്റിനുള്ളിലെ അതിക്രമം ഇന്നോ നാളെയോ പുനരാവിഷ്കരിക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികൾ എങ്ങനെ പാർലമെന്റിനുള്ളിലേക്ക് കടന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് പുനസൃഷ്ടിക്കുക. ഇതിനു പുറമെ ഗുരുഗ്രാമിലെ വിക്കി ശർമ്മയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തും.
ALSO READ: മാവേലിക്കരയിൽ രോഗിയുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിൽ ഇടിച്ചു; രോഗി മരിച്ചു
നിലവില്‍ നടപ്പിലാക്കിയ പ്ലാന്‍ എ അല്ലാതെ പ്ലാന്‍ ബിയും മുഖ്യസൂത്രധാരന്‍ ലളിത് ഝാ തയാറാക്കിയിരുന്നു. ഏതെങ്കിലും കാരണത്താൽ നീലത്തിനും അമോലിനും പാർലമെന്റിന് സമീപം എത്താൻ സാധിച്ചില്ലെങ്കിൽ മഹേഷും കൈലാഷും മറ്റൊരു ദിശയിൽ നിന്ന് പാർലമെന്റിനെ സമീപിക്കണമെന്നും, കളർ ബോംബുകൾ കത്തിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കാനും ആയിരുന്നു നീക്കമന്നും ലളിത് വെളിപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here