പൊറോട്ടയും ബീഫുമാണോ ഇഷ്ട കോമ്പിനേഷൻ? സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കുക…

വർഷങ്ങളായി മലയാളിയുടെ ദേശീയ ആഹാരമാണ് പൊറോട്ട. പൊറോട്ടയുടെ കൂടെ ബീഫ് കൂടിയായാൽ അതൊരു മികച്ച കോംബിനേഷനാണെന്ന് പറയാത്തവരായി മലയാളികൾ കുറവാണ്. നമ്മൾ മലയാളികൾ മിക്കപ്പോഴും രാത്രി ഭക്ഷണമായി പൊറോട്ടയും ബീഫും തിരഞ്ഞെടുക്കുന്നതിന് പിന്നിലും ഈ കോമ്പിനേഷന്റെ മികച്ച സ്വാദുമൂലമാണ്. എന്നാൽ ആരോഗ്യപരമായി ഈ കോമ്പിനേഷൻ അത്ര നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിൽ ഇപ്പോൾ വയറുമായി ബന്ധപ്പെട്ട ക്യാൻസറുകൾ വ്യാപകമാവുകയാണ്. കൂടുതലും ചെറുപ്പക്കാരായ യുവാക്കളിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കൂടുതലായി കണ്ടെത്തുന്നത്. തുടർന്ന് യുവാക്കളിൽ നടത്തിയ പഠനത്തിലാണ് കഴിക്കുന്ന ആഹാരം ക്യാൻസർ വരാൻ സാധ്യതയുള്ളതായി കണ്ടെത്തിയത്.

Also read:പാകിസ്ഥാനിൽ കനത്ത മഴ; 32 മരണം; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

കുടലിലും പാൻക്രിയാസ് ഗ്രന്ഥിയിലുമുണ്ടാവുന്ന ക്യാൻസറിന്റെ മുഖ്യകാരണം ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിപ്പിക്കുവാനും ചുവന്ന ഇറച്ചികഴിക്കുന്നത് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ബീഫ് അധികമായി കഴിക്കുന്നവരിൽ കിഡ്നി സ്റ്റോൺ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ.

ബീഫ് കഴിക്കുന്നത് ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിയുന്നതിന് കാരണമാകും. ഇത് കാലക്രമേണ ഹൃദ്രോഗത്തിന് കാരണമാവാം. കൊളസ്‌ട്രോൾ, പ്രമേഹം പോലെ ഫാറ്റിലിവറും ഇന്ന് സർവ്വസാധാരണമായ അസുഖമായി മാറിയിരിക്കുകയാണ്. മദ്യപിക്കാത്തവരിൽ കരൾ രോഗങ്ങൾ വ്യാപകമാക്കുന്നതിൽ ബീഫുൾപ്പടെയുള്ള ചുവന്ന ഇറച്ചിക്ക് പങ്കുണ്ട്.

Also read:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ഗ്രാമിന് 5875 രൂപ

ബീഫിനൊപ്പം പൊറോട്ട ചേർത്ത് കഴിക്കുന്നത് അപകട സാദ്ധ്യത ഇരട്ടിയാക്കുന്നു. നാരുകൾ തലോം കുറഞ്ഞ പൊറോട്ട ദഹിപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇതു കൂടാതെ പൊറോട്ടയുണ്ടാക്കമ്പോൾ മൃദുത്വം ലഭിക്കുവാനായി ഉപയോഗിക്കുന്ന വനസ്പതിയും, എണ്ണയും ശരീരത്തിന് വരുത്തുന്ന വിപത്ത് വേറെ. പൊറോട്ടയും ബീഫും പ്രത്യേകിച്ച് രാത്രി ഭക്ഷണമായി ഉപയോഗിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration