ദിവസം 600 മുതല്‍ 2000 രൂപ വരെ സമ്പാദിക്കാം; പൊറോട്ടയടിക്കാന്‍ പഠിക്കാനെത്തുന്നവരില്‍ ഡോക്ടര്‍മാരും

പൊറോട്ടയുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ പലര്‍ക്കും കൃത്യമായി പൊറോട്ടയുണ്ടാക്കാന്‍ അറിയില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ളവരെ പൊറോട്ട മാസ്റ്റേഴ്‌സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റര്‍. ബണ്‍ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാര്‍ പൊറോട്ട തുടങ്ങി പൊറോട്ടയുമുണ്ടാക്കാന്‍ ഇവിടെനിന്നും പഠിക്കാം.

Also Read : ഒന്നിച്ചിരുന്ന് ചായ കുടിച്ചിരുന്ന ഉറ്റസുഹൃത്ത് ചായക്കട അടിച്ചുതകർത്തു, വേദനയിൽ കാസർകോട്ടെ കടയുടമ

മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല സ്ഥാപനം. നല്ല പൊറോട്ടയുണ്ടാക്കാന്‍ അധികം പഠിപ്പൊന്നും വേണ്ടന്നും ജീവിതത്തില്‍ ജയിക്കണമെന്ന് ആഗ്രഹമുള്ള ആര്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ടെന്നുമാണ് കോച്ചിങ് സെന്റര്‍ നടത്തുന്ന മുഹമ്മദ് കാസിം പറയുന്നത്.

”ഏതൊരു തൊഴിലിനും മാന്യതയുണ്ട്. എല്ലാവരും എന്നും തൊഴിലാളികളായി മാത്രം ജീവിച്ചാല്‍പ്പോരാ. മുതലാളിമാരും ഉണ്ടാവണം. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിച്ചത്. ഒരു ബേക്കറി തുടങ്ങണമെങ്കില്‍ അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. എന്നാല്‍ 50000 രൂപയുണ്ടെങ്കില്‍ ഒരു തട്ടുകട തുടങ്ങാം, 20000 രൂപയുണ്ടെങ്കില്‍ ഒരു വണ്ടിക്കടയും 10000 രൂപയുണ്ടെങ്കില്‍ വീടിനോടു ചേര്‍ന്ന് ഒരു പലഹാരക്കടയും തുടങ്ങാം.

തൊഴിലറിയാതെ തട്ടുകട തുടങ്ങിയാല്‍, തൊഴിലാളികള്‍ ഇടയ്ക്ക് ജോലിയവസാനിപ്പിച്ചിട്ടു പോകുന്ന സാഹചര്യത്തില്‍ കച്ചവടം തകരും. തൊഴില്‍ പഠിച്ച ശേഷം ഭക്ഷണശാല തുടങ്ങിയാല്‍ അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാകും. മാസം 60000 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലാണെന്നും ദിവസം 600 രൂപ മുതല്‍ 2000 വരെ പൊറോട്ടയടിയിലൂടെ സമ്പാദിക്കുന്നവരുണ്ട്.

രാവിലെയോ വൈകിട്ടോ ഏതാനും മണിക്കൂറുകള്‍ മാത്രംചെലവിട്ടാല്‍ ഇത്രയും പണം സമ്പാദിക്കാമെന്നതാണ് ഈ ജോലിയുടെ ഹൈലൈറ്റ്. പാചകത്തോടുള്ള ഇഷ്ടം കൊണ്ട്, ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കമുള്ള പ്രഫഷനലുകളും തന്റെ പരിശീലന കേന്ദ്രത്തിലെത്താറുണ്ടെന്നും മറ്റേതൊരു കഴിവും പോലെ മികച്ചതാണ് പൊറോട്ടയുണ്ടാക്കാനുള്ള കഴിവും.

പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ ടവല്‍ കൊണ്ട് വീശിയടിക്കാനാണ് പഠിപ്പിക്കുക. പൊറോട്ട മാവ് വീശിയടിക്കുന്നതുപോലെ ടവല്‍ കൊണ്ട് വീശിയടിക്കണം. അതു വൃത്തിയായി ചെയ്യാന്‍ പഠിച്ച ശേഷം ഓരോ ഘട്ടമായി മാവു കുഴയ്ക്കാനും പൊറോട്ടയടിക്കാനും പരത്താനും പഠിപ്പിക്കും. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂര്‍ വീതമാണ് പൊറോട്ട മേക്കിങ് ക്ലാസ്. പരിശീലനത്തിനെത്തുന്നവര്‍ക്ക് താമസിക്കാനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യവുമുണ്ട്.” 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News