‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ നീലക്കവറിൽ വിതരണം ചെയ്യും

ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക നീല കവറിൽ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കൊച്ചി ജില്ലാ ആരോ​ഗ്യ വിഭാ​ഗം. പദ്ധതി നടപ്പാക്കുന്നത് ആന്റിബയോട്ടിക് ദുരുപയോ​ഗം തടയുന്നതിന് ലോകാരോ​ഗ്യ സംഘടന നടപ്പാക്കുന്ന ​’ഗോ ബ്ലൂ’ പ്രചാരണത്തിന്റെ ഭാ​ഗമായാണ്.

Also read:ചായയ്‌ക്കൊപ്പം കഴിക്കാം; മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി

ആന്റിബയോട്ടിക് മരുന്നുകൾ ബോധവൽക്കരണ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം നീലം കവറിൽ വിതരണം ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന നിർദേശിച്ചു. പ്രത്യേകം കളർ കോഡുള്ള കവറിൽ ആന്റിബയോട്ടിക് മരുന്നകൾ വിതരണം ചെയ്യുന്നത് മരുന്ന് പെട്ടന്ന് തിരിച്ചറിയാൻ രോ​ഗികളെ സഹായിക്കും.

Also read:രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ‘വേട്ടയ്യന്റെ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കൂടാതെ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അബോധം സൃഷ്ടിക്കാനും ദുരുപയോ​ഗം തടയാനും പദ്ധതികൊണ്ട് സാധിക്കുമെന്നും ഡിഎംഒ അറിയിച്ചു. ഘട്ടം ഘട്ടമായി ജില്ലയിലെ എല്ലാ ആശുപത്രികളിലും പദ്ധതി നടപ്പാക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News