പറവൂരില്‍ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു

പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. വാഹന പാര്‍ക്കിങ്ങിലെ എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. താഴെ നിര്‍ത്തിയിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭാധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ALSO READ:കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ആശുപത്രി കാന്റീന്‍ പ്രവര്‍ത്തിക്കുന്നതിന് സമീപത്തുള്ള ഉപയോഗശൂന്യമായ കെട്ടിടമാണ് ഭാഗികമായി ഇടിഞ്ഞുവീണത്. മുമ്പ് എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പകല്‍ സമയത്ത് നിരവധി പേര്‍ വന്നുനില്‍ക്കുന്ന സ്ഥലമാണിത്. അപകടം രാത്രിയിലായതിനാല്‍ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ALSO READ:കെ സ്മാർട്ട്; സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

ജീര്‍ണ്ണാവസ്ഥയിലായ നിരവധി കെട്ടിടങ്ങള്‍ ആശുപത്രി വളപ്പിലുണ്ട്. ഇവ പൊളിച്ചു മാറ്റുന്നതിന് സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശുപത്രിയുടെ നിര്‍വഹണ ചുമതലയുള്ള നഗരസഭാ അധികൃതരും കാലതാമസം വരുത്തുന്നതാണ് ഇതുപോലുള്ള അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കാലപ്പഴക്കം ചെന്ന മറ്റൊരു കെട്ടിടത്തിന് തീപിടിച്ചിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കാതെ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടങ്ങള്‍ ആശുപത്രി വളപ്പില്‍ നിന്ന് നീക്കം ചെയ്യാന്‍ യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭാധികൃതര്‍ തയ്യാറാകണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിധിന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News