ആലപ്പുഴ സിജെഎം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ സിജെഎം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്. ജയപ്രകാശാണ് മരിച്ചത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശനെ പിന്നീട് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു ജയപ്രകാശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News