പ്രമുഖ ബംഗാളി നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു

പ്രമുഖ ബംഗാളി നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണവാര്‍ത്ത പുറത്തുവിട്ടത് അദ്ദേഹത്തിന്റെ കുടുംബമാണ്.

ALSO READ: കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി രോഗബാധിതനായിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ച ആരോഗ്യം മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം; ഒരാള്‍ മരിച്ചു

സാരഥി സീരിയലുകളില്‍ നിറസാന്നിധ്യമായിരുന്നു. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ ചിത്രം രക്തബീജ് ആണ്. 200ഓളം സിനിമയിലും സീരിയലുകളും നാടകങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ടു. പശ്ചിമ ബംഗാള്‍ മോഷന്‍ പിക്ചര്‍ ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News