ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍. ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കുകയാണ് ജെഎംഎം. അതേസമയം ഇരു മുന്നണികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുറത്തിറക്കി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ഉള്‍പ്പെടെ 7 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ദേശീയ നേതാക്കള്‍ കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ പ്രചാരണങ്ങള്‍ക്കായി ജാര്‍ഖണ്ഡിലെത്തി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ഉള്‍പ്പെടെ 7 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപ വരെയുള്ള കുടുംബ ഇന്‍ഷുറന്‍സ്,10 ലക്ഷം തൊഴില്‍ അവസരങ്ങള്‍, യുവജന, വനിത, ഒബിസി ക്ഷേമ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നത്.
അതേസമയം നുഴഞ്ഞു കയറ്റത്തെ പ്രാദേശിക വികാരമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.അയല്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ഉയര്‍ത്തിയ സമാനമായ വാദം ബിജെപിക്കു നേട്ടമുണ്ടാക്കിയിരുന്നു. ആദിവാസികളെ കുട്ട് പിടിച്ച് വോട്ട് നേടാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. 2019 ല്‍ ആദിവാസി സംവരണമുള്ള 28 സീറ്റില്‍ ബിജെപി 2 സീറ്റ് മാത്രം നേടിയത് ജെഎംഎമ്മിന് ആശ്വാസം നല്‍കുന്നുണ്ട്.
ആദിവാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ആരോപിച്ചു.
നവംബര്‍ 13നാണ് ജാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here