യുഡിഎഫില്‍ കൂടിയാലോചനയില്ല, യോഗങ്ങളില്ല, കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഘടകകക്ഷികള്‍

യുഡിഎഫ് യോഗത്തില്‍ മുന്നണിയുടെ നിര്‍ജീവതയെ ചോദ്യംചെയ്ത് ഘടകകക്ഷികള്‍. ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ പ്രതിഷേധം യോഗത്തില്‍ തുറന്നുപറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഷിബു ബേബി ജോണും വി ഡി സതീശനും കൊമ്പുകോര്‍ത്തത്തിന്റെ ബാക്കിപത്രമായിരുന്നു മുന്നണിയോഗത്തിലും അരങ്ങേറിയത്. യുഡിഎഫില്‍ കൂടിയാലോചനകള്‍ ഇല്ലെന്നും പ്രധാനപ്പെട്ട കാര്യങ്ങളില്‍ പോലും ഏകാഭിപ്രായമില്ലെന്നും ആര്‍എസ്പി ചൂണ്ടിക്കാട്ടി. ഈ അഭിപ്രായത്തോട് മറ്റ് ഘടകകക്ഷികള്‍ യോജിക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ അംഗീകരിച്ചെന്നവണ്ണം എല്ലാ മാസവും യുഡിഎഫ് യോഗം കൂടുവാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

നിയമസഭയില്‍ പ്രാധിനിത്യമില്ലാത്ത യുഡിഎഫ് ഘടകകക്ഷികളായ ആര്‍എസ്പിക്കും സിഎംപിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഇപ്പോള്‍ നിയമസഭ കേന്ദ്രീകരിച്ച് യുഡിഎഫ് നടത്തുന്ന സമരങ്ങളില്‍ പങ്കാളിത്തമില്ല. നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരായ സമരങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് തയ്യാറാകാത്തതില്‍ ഈ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. നിയമസഭയില്‍ നടന്ന സമരങ്ങള്‍ യുഡിഎഫില്‍ ആലോചിച്ച് തീരുമാനിച്ചതല്ല എന്ന ആതൃപ്തിയും ഈ പാര്‍ട്ടികള്‍ക്കുണ്ട്.

അതേസമയം, സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. ഇതേതുടര്‍ന്ന് മെയ് രണ്ടാം വാരം, സര്‍ക്കായിരിന്റെ രണ്ടാമ വാര്‍ഷികത്തില്‍ സെക്രറ്റട്ടേറിയേറ്റ് വളയാന്‍ യോഗത്തില്‍ തീരുമാനമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News