ബാംഗ്ലൂരിൽ മലയാളി യുവതിയെ ലിവ് ഇൻ പാർട്ണർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബാംഗ്ലൂരിൽ മലയാളി യുവതിയെ ലിവ് ഇൻ പാർട്ണറായ മലയാളി യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനി ദേവ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ശനിയാഴ്ച്ച രാത്രി ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ട്ലെറ്റിലാണ്‌ കൊലപാതകം നടന്നത്.

ALSO READ: ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് ഗുണകരമായി, കൊത്തയിൽ അദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാകും: തിരക്കഥാകൃത്ത്

യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വൈഷ്ണവ് ദേവയെ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ബാംഗ്ലൂരിൽ ഇരുവരും ഒന്നിച്ചായിരുന്നു താമസം. സംഭവം നടന്ന ദിവസം ഇരുവർക്കുമിടയിൽ വാക്കുതർക്കം ഉണ്ടായതായും ബഹളം കേട്ടതായും അയൽവാസികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബേഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News