വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം ജനവാസമേഖലയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ദില്ലി വിമാനത്താവളത്തിന് പുറത്ത് വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ദില്ലി വിമാനത്താവളത്തിന് പുറത്ത് ശങ്കര്‍ വിഹാറില്‍ നിന്നാണ് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

ഒരു യുവതി തന്റെ വീടിന് മുകളിലേക്ക് വിമാനത്തില്‍ നിന്ന് ലോഹക്കഷണങ്ങള്‍ വീണതായി പൊലീസില്‍ അറിയിച്ചിരുന്നു. കറുത്ത നിറമുള്ള ലോഹ ഭാഗവും ഇവര്‍ ഹാജരാക്കി. ലോഹഭാഗങ്ങള്‍ വിമാനത്തിന്റേതാണോ എന്ന് സാങ്കേതിക സംഘം പരിശോധന നടത്തി സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read : കുഞ്ഞിന്റെയും കടുവയുടെയും സൗഹൃദം കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ; രണ്ട് കോടി പേര്‍ കണ്ട വീഡിയോ

അതേസമയം ലോഹഭാഗം കഴിഞ്ഞ ദിവസം അടിയന്തിര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റേത് ആകാമെന്നും സൂചനയുണ്ട്. സെപ്റ്റംബര്‍ രണ്ടിന് ബഹ്‌റൈനിലേക്ക് പോകാന്‍ പറന്നുയര്‍ന്ന IX145 വിമാനത്തിന് എഞ്ചിന്‍ തകരാര്‍ സംഭവിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ലോഹഭാഗം എയര്‍ ഇന്ത്യ വിമാനത്തിന്റേത് ആണോ എന്ന കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News