പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തിട്ട് വെറും 5 ദിവസം; ആന്തമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര പൊട്ടിവീണു

പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത് വെറും 5 ദിവസം മാത്രമായ ആന്തമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു വീണു. ശക്തമായ മഴയിലും കാറ്റലുമാണ് ഫാള്‍സ്‌റൂഫിങ് തകര്‍ന്നത്. അഞ്ച് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ഫാള്‍സ് റൂഫ് ആണ് തകര്‍ന്ന് വീണത്.

also read; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പ് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ പ്രചരിച്ചുതുടങ്ങിയപ്പോള്‍ വിശദീകരണവുമായി അധിതൃതര്‍ രംഗത്തെത്തി.
എന്നാൽ ഫാള്‍സ് റൂഫിങ് തകര്‍ന്നതല്ല അഴിച്ചിട്ടതാണെന്ന വിശദീകരണമാണ് ഇപ്പോള്‍ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്നത്.

also read; തീപിടിത്തം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News