ബി ടെക് ബിരുദധാരികൾക്ക് പാർട്ട് ടൈം പിഎച്ച്ഡി പഠനം

നാല് വർഷത്തെ ബിരുദത്തിന് ശേഷം പിഎച്ച്‌ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയായി എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല. 2023-24 അധ്യയന വർഷം മുതലാണ് സാങ്കേതിക സർവകലാശാലയിൽ ഈ അവസരം ലഭ്യമാക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.

Also Read: ‘വ്യക്തിയുടെ സ്വകാര്യത ഹനിക്കരുത്; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യണം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എഞ്ചിനീയറിംഗ് അല്ലെങ്കിൽ ആർക്കിടെക്ചറിൽ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി കുറഞ്ഞത് 7.75 ഉള്ള ബി ടെക് ബിരുദധാരികൾക്കാണ് പാർട്ട് ടൈം, ഫുൾ ടൈം ഗവേഷണ പഠനത്തിന് അർഹത. എം ടെക്കിനു ശേഷം പി എച് ഡി ചെയ്യാൻ വേണ്ട സി ജി പി എ 5.75 ആണ്.

അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്കും പി എച് ഡിക്ക് അപേക്ഷിക്കാം. ഇതുവരെ ലഭിച്ച സെമസ്റ്റർ ഗ്രേഡുകളോടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നൂറ് മുഴുവൻസമയ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് സർവകലാശാല നൽകുന്ന ഫെല്ലോഷിപ്പ് ലഭിക്കും. ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിൽ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് നൽകുന്ന ഫെല്ലോഷിപ്പ് കൂടാതെയാണിത്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അഭിമുഖത്തിന് അർഹതയുണ്ടാവുകയുള്ളു.

1100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർക്ക് ഫീസ് 550 രൂപ. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് www. ktu.edu.in സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News