‘ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്’: ഇ പി ജയരാജന്‍

സി പി ഐ എം നേതാവും, കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി വി സത്യനാഥന്റെ കൊലപാതകം നിഷ്ഠൂരമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പാര്‍ട്ടിക്ക് നഷ്ടമായത് ഉത്തമനായൊരു സഖാവിനെയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. എല്ലാ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്ന ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്- അദ്ദേഹം പറഞ്ഞു.

ALSO READ:അപകീര്‍ത്തി പരാമര്‍ശ കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി

അതേസമയം പി വി സത്യനാഥന്റെ ശവസംസ്‌കാരം ഇന്ന് രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. അഭിലാഷ് പെരുവട്ടൂര്‍ എന്ന പ്രതി ഇന്നലെ തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ALSO READ:പി വി സത്യനാഥന്റെ സംസ്കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News