സ്പീക്കര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്. രാവിലെ 8 മണിക്കാണ് യോഗം നടക്കുക. സഭയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. നിയമസഭയുടെ നടത്തിപ്പ് സംബന്ധിച്ച് ഇന്ന് ചേരുന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനമാകും.

പ്രതിപക്ഷം യോഗത്തില്‍ പങ്കെടുക്കും. നിയമസഭ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന് വേണ്ട നടപടി കൈക്കൊള്ളുകയാണ് യോഗ ലക്ഷ്യം. തങ്ങളുടെ നിലപാട് ശക്തമായി യോഗത്തില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം രമ്യമായി കാര്യങ്ങള്‍ സമവായത്തില്‍ എത്തിക്കുകയാകും സ്പീക്കറുടെ ലക്ഷ്യം.

ഇന്നലെ രാവിലെയായിരുന്നു സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. സ്പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങള്‍ ഓഫീസിന് മുന്‍പില്‍ കുത്തിയിരിന്നു. സ്പീക്കര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡുമാര പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. പരുക്കേറ്റ വാച്ച് ആന്റ് വാര്‍ഡുമാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

അഞ്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മൊയ്ദീന്‍ ഹുസൈന്‍, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ക്കാണ് പരുക്കേറ്റത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News