കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് പാര്‍ട്ടി അംഗത്വം; പ്രതിഷേധം, ഒടുവില്‍ പുറത്താക്കല്‍

കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെമ്പര്‍ഷിപ്പ് നല്‍കിയ അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മാവേലിക്കര കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി ബി അബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലാം പ്രതിയായ അര്‍ഷാദിനെയാണ് ചാരുംമൂട് വെച്ച് ഡിസിസി പ്രസിഡന്റ് ബാബുപ്രസാദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്. എന്നാല്‍ സ്വീകരണം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കുകയായിരുന്നു.

ALSO READ:തെരുവുനായ ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോധ്പൂരില്‍ ഗുഡ്‌സ് ട്രെയിനിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാര്‍ട്ടിയിലെ ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്ക് അംഗത്വം നല്‍കിയത്. നിയോജകമണ്ഡലം പ്രസിഡന്റ് പി ബി അബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലാം പ്രതിയായിരുന്നു അര്‍ഷാദ്. ഈ കേസിലെ മറ്റ് പ്രതികളെല്ലാം വിചാരണ കഴിഞ്ഞ് ജയിലിലാണ്. ഈ ഘട്ടത്തില്‍ ഒളിവിലായിരുന്ന അര്‍ഷാദ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. അതിന് ശേഷമാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇയാളെ സ്വീകരിച്ച് അംഗത്വം നല്‍കിയത്. പ്രതിഷേധം ശക്തമാക്കുകയും പാര്‍ട്ടി വിട്ട് പ്രവര്‍ത്തകര്‍ പോകുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് മെമ്പര്‍ഷിപ്പ് നല്‍കിയവര്‍ തന്നെ മെമ്പര്‍ഷിപ്പ് റദ്ദാക്കിയത്.

ALSO READ:ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News