പാര്‍ട്ടി പുനഃസംഘടന; കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു

KPCC Precident

പാര്‍ട്ടി പുനസംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. പദവി ഒഴിയില്ലെന്ന നിലപാടില്ലുറച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സമ്പൂര്‍ണ്ണ പുനസംഘന വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. തര്‍ക്കം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കളുമായി ഹെക്കമാന്‍ഡ് കൂടിയാലോചന ആരംഭിച്ചു.

സുധാകരനെ ഉൾപ്പടെ മാറ്റി കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് സതീശന്‍ അടക്കമുള്ളവരുടെ താല്‍പര്യം. എഐസിസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാളും,വിവി. മോഹനും എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെയും സൂചനകള്‍ ഇതുതന്നെ. പക്ഷെ സുധാകരനെ അനുനയിപ്പിക്കുക അത്ര എളുപ്പമല്ല. പ്രസിഡന്റ് മാറുന്ന പ്രശ്‌നമില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ നിലപാട്. സ്വമേധയാ പദവി ഒഴിയണമെന്ന ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ ആവശ്യത്തിനും സുധാകരന്‍ വഴങ്ങിയിട്ടില്ല.

Also Read: തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും

മാറ്റിയാല്‍ സുധാകരന്‍ എന്തും ചെയ്യുമെന്ന പ്രതിസന്ധിയും പാര്‍ട്ടിക്ക് മുന്നിലുണ്ട്. ഇതിനെല്ലാമപ്പുറത്തെ പ്രധാന പ്രശ്‌നം സുധാകരന്‍ മാറിയാല്‍ പകരം ആരെന്ന ചോദ്യമാണ്. എല്ലാവര്‍ക്കും പൂര്‍ണ്ണ യോജിപ്പുള്ള ഒരു പേരിലെത്തുക എന്നത് പ്രയാസമാണ്. കൂടാതെ കെപിസിസിയില്‍ സജീവമാല്ലാത്ത പകുതിയില്‍ അധികം നേതാക്കളെയും മാറ്റേണ്ടിവരും.

ഡിസിസി അധ്യക്ഷന്‍മാരില്‍ എറണാകുളം, മലപ്പുറം, കണ്ണൂര്‍ ഒഴികെ മറ്റെല്ലാപേരെയും മാറ്റണം. ഇതാണ് എഐസിസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാളും,വിവി. മോഹനും എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഡിസംബറില്‍ തന്നെ കെപിസിസി പുനസംഘന പൂര്‍ത്തിയാക്കാനാണ് എഐസിസി ശ്രമം. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കുകയാണ് നേരിടുന്ന വെല്ലുവിളി.

Also Read: മുണ്ടക്കൈ – ചൂരൽമല ​ദുരന്തം; സഹായങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചു: മന്ത്രി കെ രാജൻ

ഒഴിവാക്കപ്പെടുന്നവര്‍ സ്വഭാവികമായും ഇടയും. തങ്ങളുടെ പ്രതിനിധികളെ തഴഞ്ഞാല്‍ ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തും. ഇത് മറികടക്കാനുള്ള തന്ത്രമാണ് നേതൃത്വം ആലോചിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കളുമായി ഹെക്കമാന്‍ഡ് കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News