പരുമല വധശ്രമ കേസിൽ പ്രതി അനുഷയുടെ ജാമ്യ ഹർജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

പരുമല ആശുപത്രിയിലെ വധ ശ്രമ കേസിൽ പ്രതി അനുഷയുടെ ജാമ്യ ഹർജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അനുഷയുടെ ജാമ്യ ഹർജി ഇന്നലെ കോടതി പരിഗണിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് തേടിയ കോടതി കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

ALSO READ: ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം

കേസിൽ നിലവിൽ പ്രതി അനുഷ മാത്രമാണെന്നും സ്നേഹയുടെ ഭർത്താവിനെതിരെ നിലവിൽ തെളിവില്ലെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ചു കിടന്ന മകളെ നഴ്‌സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്‌നേഹയുടെ അച്ഛന്‍ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടതെന്നും, എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്ന് അറിയില്ലെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.

ALSO READ: രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഞാൻ റെഡി, പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് നടി ഷെര്‍ലിന്‍ ചോപ്ര

അതേസമയം, പരുമലയിലെ അസാധാരണ കൊലപാതക ശ്രമ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതയുള്ള കേസ് എന്ന് പരിഗണിച്ചാണ് സംഭവത്തിൽ വനിതാ കമ്മീഷന്റെ നടപടി. ഒരാഴ്ചക്കുള്ളിൽ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് എസ് എച് ഒ യോട് സംസ്ഥാന വനിതാ കമ്മീഷൻ നിർദേശവും നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here