പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ്
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.

also read;മണിപ്പൂർ കലാപം; അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും

അതേസമയം പരുമല വധശ്രമ കേസിൽ നിലവിൽ പ്രതി അനുഷ മാത്രമാണെന്നും സ്നേഹയുടെ ഭർത്താവിനെതിരെ നിലവിൽ തെളിവില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രസവിച്ചു കിടന്ന മകളെ നഴ്‌സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്‌നേഹയുടെ അച്ഛന്‍ സുരേഷ് പറഞ്ഞു. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടത്. എങ്ങനെയാണ് അനുഷ റൂമിലെത്തിയതെന്നും മരുമകനുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.

also read; മണിപ്പൂർ താഴ്‌വരയിൽ മെയ്‌ത്തീ പ്രതിഷേധം; കേന്ദ്രസർക്കാരിനെതിരെ ബിജെപി എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News