പരുന്ത് പ്രാഞ്ചിയെ 8 വർഷങ്ങൾക്ക് ശേഷം പൊലീസ് റാഞ്ചി

കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി എന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടിൽ ഫ്രാൻസിസ് (56) പൊലീസ് പിടിയിൽ. നൂറ്റി മുപ്പത്താറോളം മോഷണ കേസുകളിലെ പ്രതിയായ ഇയാൾ വീണ്ടും പിടിയിലാവുന്നത് എട്ടു വർഷങ്ങൾക്കു ശേഷമാണ്. ജനൽ വഴി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

ചാലക്കുടിയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ പതിവായിരുന്നു.
തുടർന്ന് ലഭിച്ച പരാതികളിന്മേൽ ഉണ്ടായ അന്വേഷണത്തിനൊടുവിലാണ്
പരുന്ത് പ്രാഞ്ചി പിടിയിലായത്.

ചാലക്കുടി മോസ്കോയിലെ വീട്ടിൽ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്രാൻസിസിനെ കുടുക്കിയത്.

പരുന്തിനെപ്പോലെ നിമിഷാര്‍ദ്ധത്തില്‍ മോഷണം നടത്താന്‍ വിരുതനായ ഫ്രാൻസിസ് പിടിക്കപ്പെടുമെന്ന് കണ്ടാൽ ഓടി രക്ഷപെടാൻ ശ്രമിക്കും. ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷയും മുമ്പ് അനുഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News