“എന്റെ മകനും കണ്ണമ്മയും, നീ എന്റെ അഭിമാനമാണ്”; കാളിദാസനും തരിണിക്കും ആശംസകളുമായി പാര്‍വതി ജയറാം

കാളിദാസനും തരിണിക്കും ആശംസകളുമായി പാര്‍വതി ജയറാം. മകന്‍ കണ്ണന്‍ തന്റെ അഭിമാനമാണെന്നും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയുമായി പുതിയൊരു ജീവിതം തുടങ്ങുന്ന മകനും വധുവിനും ആശംസയും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കുമെന്നും പാര്‍വതി കുറിച്ചു. തരുണിയെ ‘ലിറ്റില്‍’ എന്നാണ് പാര്‍വതി വിശേഷിപ്പിച്ചത്. ജയറാം പങ്കുവച്ച പോസ്റ്റിലും മരുമകളെ ലിറ്റില്‍ എന്നാണു വിളിച്ചത് . നിങ്ങളെ ഒരുപാടു സ്‌നേഹിക്കുന്നുവെന്നാണ് പോസ്റ്റിന് തരിണിയുടെ മറുപടി.

alsoreadഎഐക്കിഷ്ടം വെള്ളക്കാരെ; വെള്ളക്കാരുടെ രൂപസാദൃശ്യം മനസിലാക്കി പഠനം

”എന്റെ മകന്‍, എന്റെ കണ്ണമ്മ. നീ എന്റെ അഭിമാനമാണ്. ഇപ്പോള്‍ നീ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. അത് നീ ഏറെ സ്‌നേഹിക്കുന്ന സുന്ദരിയായ നമ്മുടെ ലിറ്റില്‍ താരിണിയോടൊപ്പമായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. താരിണിയെ ഞങ്ങള്‍ ലിറ്റില്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്കു വേണ്ടുവോളമുണ്ടാകട്ടെ. നിങ്ങളുടെ ജീവിതം സ്‌നേഹത്താല്‍ സമൃദ്ധമാകട്ടെ. നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു.” പാര്‍വതി ജയറാം കുറിച്ചു.

alsoreadയുവമോര്‍ച്ച നേതാവ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി; പരക്കെ തര്‍ക്കം

ചെന്നൈയില്‍ വെച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിങ് രംഗത്ത് നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശി  തരിണി 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News