‘ഓമനിച്ച് വളര്‍ത്തിയവന്‍ ഇനിയില്ല, ഈ വീട് ഇനി ഒരിക്കലും പഴയത് പോലെയാകില്ല’; മെസ്സിയുടെ വേര്‍പാടില്‍ പാര്‍വതി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ കുടുംബ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ പ്രിയപ്പെട്ട ഒരംഗം നഷ്ടപ്പെട്ടതിന്റെ ദുഃഖം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി ജയറാമും കാളിദാസ് ജയറാമും. വളര്‍ത്തുനായ മെസ്സിയുടെ വേര്‍പാടിനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരകുടുംബത്തിലെ ഒരംഗമായിരുന്നു മെസ്സി. മെസ്സിയുടെ അപ്രതീക്ഷിത വിയോഗമാണ് ഇവരെ ദുഃഖത്തിലാക്കിയിരിക്കുന്നത്.നാല്‍പത് ദിവസം പ്രായമുള്ളപ്പോള്‍ ജീവിതത്തിലേക്ക് വന്ന മെസ്സി ഇളയ മകനെ പോലെയായിരുന്നുവെന്ന് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read : ‘വൈദികര്‍ക്കും അല്‍മായ സംഘടനകള്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധം’; ആരോപണങ്ങളുമായി സിനഡ്

‘ എന്റെ വാക്കുകള്‍ മുറിയുന്നു,40 ദിവസം പ്രായമുള്ളപ്പോഴാണ് നീ എന്റെ ജീവിതത്തിലേക്ക് വന്നത്. നിന്റെ സ്‌നേഹം എന്നെ ഒരു നല്ല മനുഷ്യനായി മാറ്റി. നിന്റെ കുസൃതിയും കുറുമ്പും ചങ്ങാത്തവുമെല്ലാം എനിക്ക് എനിക്ക് നഷ്ടമായിരിക്കുന്നു. നിന്റെ അഭാവം എങ്ങനെ തരണം ചെയ്യുമെന്ന് എനിക്കറിയില്ല. ഈ വീട് ഇനി ഒരിക്കലും പഴയതു പോലെയാകില്ല. നീ എവിടെയായാലും നീ നിന്റെ സന്തോഷവും വികൃതിയും കൈവിടരുത്. മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. നിനക്ക് അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഉമ്മ ‘പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം മെസ്സിയുടെ വിയോഗത്തിലൂടെ തനിക്ക് സഹോദരനെയാണ് നഷ്ടമായിരിക്കുന്നതെന്നാണ് കാളിദാസ് കുറിച്ചത്. ലോകത്തെ ഏറ്റവും സ്നേഹവും കരുതലുമുള്ള നായയായതിന് നിനക്ക് നന്ദി. അപ്പയും അമ്മയും ചക്കിയും ഞാനും നിന്നെ ഒരുപാട് മിസ് ചെയ്യുമെന്നും കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മെസ്സിയോടൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News