അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്ന് നടി പാർവ്വതി തിരുവോത്ത്. മറുപടി പറയേണ്ടവർ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും താരം പറഞ്ഞു. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയെ കുറിച്ചുള്ള പാർവ്വതിയുടെ അഭിപ്രായം .
അമ്മയുടെ മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നുവെന്നും പാർവതി പറഞ്ഞു. ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണ് ഇതെന്നും താരം പറഞ്ഞു.
also read: നടിയുടെ പരാതി; ഇടവേള ബാബുവിനെതിരെ കേസ്
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലെ വെളിപ്പെടുത്തലിനു പിന്നാലെ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചിരുന്നു.കൂടുതൽ നടിമാർ പരാതിയുമായി രംഗത്തെത്തിയതോടെ താരസംഘടന പിരിച്ചുവിടുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് നടൻ പൃഥ്വിരാജ് പരസ്യമായി പറഞ്ഞിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ് എന്നും പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല എന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടതെന്നും അതുടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും താരം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here