‘എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും, എന്നാൽ സ്ഥിരമായൊരിടം വീടാണ്, ആ 36 ചെടികളുടെ അമ്മ ഞാനാണ്’: പാർവതി തിരുവോത്ത്

സിനിമയിൽ നിന്നും അല്പം മാറി ഒരു സമാധാന ജീവിതം എല്ലാ സെലിബ്രിറ്റികളും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ താൻ അനുഭവിക്കുന്ന ഒരു മനോഹര ജീവിതത്തെ കുറിച്ച് നടി പാർവതി ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടിൽ തനിക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ചും സമാധാനത്തെ കുറിച്ചുമൊക്കെയാണ് വിഡിയോയിൽ പാർവതി പറയുന്നത്. വലിയ രീതിയിലാണ് ആരാധകർ ഈ വീഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

പാർവതി വിഡിയോയിൽ പറയുന്നത്

ALSO READ: ‘മരണപ്പടുക്കയിലും മറക്കാത് കണ്മണിയെ’ പ്രണയിനികളിൽ ഏറ്റവും പ്രിയപ്പെട്ടവൾ ആര്? കമൽഹാസൻ പറയുന്നു

സിനിമാ കരിയറയാതിനാൽ പ്രൊജക്ടുകളും സഹപ്രവർത്തകരുമെല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാൽ സ്ഥിരമായ ഒരിടം എന്ന ആ​ഗ്രഹത്തിലാണ് ഈ വീട് നിർമിച്ചത്. വീട്ടിൽ നിറയെ ചെടികളുണ്ട്. 36 ചെടികളുടെ അമ്മയായാണ് എനിക്ക് സ്വയം തോന്നുന്നത്. മട്ടുപ്പാവിൽ മാവുണ്ട്. അത് കായ്ക്കുന്നെന്ന് അറിഞ്ഞപ്പോൾ പലരും ഞെ‌‌ട്ടി. ലെമൺ ട്രീയുമുണ്ട്. ഇവിടെ കായ്ക്കുന്ന സിട്രസ് പഴങ്ങൾ തന്റെ സാലഡിൽ ഉപയോ​ഗിക്കാറുണ്ട്. ഒരു ചെ‌ടി പതിനെട്ട് വർഷമായി എനിക്കൊപ്പമുണ്ട്.

ALSO READ: “രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

ചില ദിവസം രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിച്ച് ഇവിടെ ഇരിക്കുമ്പോൾ ഇവിടെയാണ് ഞാൻ ജീവിക്കുന്നതെന്ന് വിശ്വസിക്കാൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. വീട്ടിലെ ലൈബ്രറിയും ഭം​ഗിയായാണ് ഒരുക്കിയിരിക്കുന്നത്. 2640 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച വീടിന് മൂന്ന് ബെഡ് റൂമുകളാണുള്ളത്. ഞാനാണ് ഇപ്പോൾ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ ഇതിന്റെയാെക്കെ ഭാ​ഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News